Recent-Post

ആര്യനാട്ട് അക്രമസംഭവങ്ങളിൽ രണ്ടുപേർക്ക് പരിക്ക്





ആര്യനാട്: ആര്യനാട്ട് ഉണ്ടായ അക്രമസംഭവങ്ങളിൽ രണ്ടുപേർക്ക് പരിക്ക്. കാവൽപ്പുരമുക്കിലും ആര്യനാട് പോസ്റ്റ് ഓഫീസ് ജങ്ഷനിലുമാണ് അക്രമം ഉണ്ടായത്. ആക്രമിച്ചവർക്കെതിരേ ആര്യനാട് പോലീസ് കേസെടുത്തു.



ഞായറഴ്ച രാത്രി ഒൻപതു മണിയോടെ കാവൽപ്പുരമുക്കിൽവെച്ച് കോട്ടയ്ക്കകം സ്വദേശി വിപിനെയാണ് ആദ്യം മൂന്നുപേർ ആക്രമിച്ചത്. ഇത് സംബന്ധിച്ച് ആര്യനാട് സ്റ്റേഷനിൽ പരാതി നൽകിയശേഷം തിരികെ വരുന്നതിനിടെ പോസ്റ്റ് ഓഫീസ് ജങ്ഷനിൽവെച്ച് മൂന്നുപേരും കണ്ടാലറിയാവുന്ന ചിലരും ചേർന്ന്‌ സി.പി.എം. കോട്ടയ്ക്കകം ബ്രാഞ്ച് സെക്രട്ടറി സുബിയെ ആക്രമിച്ചുവെന്നും പോലീസ് പറഞ്ഞു.

   

Post a Comment

0 Comments