Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

വെറ്റിനറി കേന്ദ്രവും മൊബൈൽ വെറ്റിനറി ഹോസ്പിറ്റൽ ക്യാമ്പ് ഡിസ്പെൻസറിയും പ്രവർത്തനം ആരംഭിച്ചു.



 

മന്നൂർക്കോണം: മൃഗ സംരക്ഷണ വകുപ്പ് ജില്ലാ വെറ്റിനറി കേന്ദ്രവും തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ മൊബൈൽ വെറ്റിനറി ഹോസ്പിറ്റൽ ക്യാമ്പ് ഡിസ്പെൻസറിയും മന്നൂർക്കോണം ക്ഷീരോല്പാദക സംഘത്തിന്റെ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. നെടുമങ്ങാട് നഗരസഭാ ചെയർപേഴ്സൺ സി.എസ് ശ്രീജയുടെ അദ്ധ്യതയിൽ ഭക്ഷ്യ - സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു.




പ്രസ്തുത ചടങ്ങിൽ മൃഗസംരക്ഷണ മേഖലയിൽ പ്രാവിണ്യം തെളിയിച്ച കർഷരെ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. സുനിത പൊന്നാട അണിയിച്ച് ആദരിച്ചു. വാർഡ് കൗൺസിലർമാരായ എസ്.രാജേന്ദ്രൻ, എസ് രവീന്ദ്രൻ, പി ഹരികേശൻ നായർ, ബി.കെ ശ്രീകല എന്നിവരും വാർഡ് മെമ്പർ പാണയം നിസാർ, അഡ്വ: എസ് അരുൺകുമാർ, എ. രാജശേഖരൻ നായർ, കെ ഗ്ലാഡ്സ്റ്റൺ, ഡോ: ബീന ബീവി, ഡോ: അനിത തുടങ്ങിയവർ പങ്കെടുത്തു.

 

Post a Comment

0 Comments