Recent-Post

ഓട്ടോറിക്ഷ നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ സ്ഥാപന ഉടമ അറസ്റ്റിൽ



 

ആറ്റിങ്ങൽ: ഇലക്‌ട്രിക് ഓട്ടോറിക്ഷ നൽകാമെന്ന് പറഞ്ഞ് പലരിൽനിന്നായി ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ മാമം വീകേ ഓട്ടോമൊബൈൽസ് ഉടമ പിടിയിൽ. ആറ്റിങ്ങൽ മൂന്നുമുക്ക് ജങ്ഷനു സമീപം ശ്രീകൃഷ്ണവിലാസം ബംഗ്ലാവിൽ ആർ.വരുൺകൃഷ്ണ (28) ആണ് അറസ്റ്റിലായത്.


നെടുമങ്ങാട് സ്വദേശി അബ്ദുൽഖരീമിൽനിന്നും 3.75 ലക്ഷവും തിരുവനന്തപുരം മണക്കാട് സ്വദേശി സതീഷ്‌കുമാറിൽനിന്ന് 3.50 ലക്ഷവും തട്ടിച്ചതായുള്ള പരാതിയിലാണ് അറസ്റ്റ്. തട്ടിയെടുത്ത പണംകൊണ്ട് പ്രതി ആർഭാടജീവിതം നയിച്ചുവരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 


ആറ്റിങ്ങൽ ഡിവൈ.എസ്.പി. ജി.ബിനുവിന്റെ നിർദേശപ്രകാരം ഇൻസ്പെക്ടർ തൻസീം അബ്ദുൽസമദ്, എസ്.ഐ.മാരായ ഉണ്ണിക്കൃഷ്ണൻനായർ, റാഫി, എ.എസ്.ഐ. രാജീവൻ, എസ്.സി.പി.ഒ.മാരായ മനോജ്കുമാർ, പ്രസേനൻ, റിയാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. ഇതേരീതിയിൽ മറ്റാരെയെങ്കിലും കബളിപ്പിച്ചിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരുകയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

Post a Comment

0 Comments