കൊല്ലം: ശാസ്താംകോട്ടയിൽ സഹോദരന്മാരെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ കുന്നത്തൂർ മാനാമ്പുഴ സ്വദേശി ശശീന്ദ്രനെ (72) അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ഇയാളെ പിന്നീട് കോടതി റിമാൻ്റ് ചെയ്തു.
ഒരാഴ്ച മുമ്പാണ് പത്തു വയസ്സിൽ താഴെയുള്ള കുട്ടികൾ മുത്തച്ഛനൊപ്പം മുടിവെട്ടാനായി പ്രതിയുടെ കടയിൽ എത്തിയത്. കുട്ടികളെ ബാർബർ ഷോപ്പിൽ നിർത്തിയ ശേഷം മുത്തച്ഛൻ മറ്റൊരിടത്തേക്ക് പോയി തിരികെ എത്തിയപ്പോഴാണ് ബാർബർ കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായ വിവരമറിയുന്നത്. പിന്നിട് ശാസ്താംകോട്ട പോലീസിൽ ബന്ധുക്കൾ രേഖാമൂലം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ശശീന്ദ്രനെതിരെ കേസെടുത്തതും അറസ്റ്റ് ചെയ്തതും.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.