Recent-Post

പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ

 



നെടുമങ്ങാട്
: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. നെടുമങ്ങാട് പത്താംകല്ല് പറക്കാട് അശ്വതി ഭവനിൽ അഭിജിത്ത് (19)നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.


ഇൻസ്റ്റാഗ്രാം വഴിയാണ് ആറുമാസം മുൻപ് പ്രതി പെൺകുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന് വീട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

 നെടുമങ്ങാട് സർക്കിൾ ഇൻസ്പെക്ടർ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർമാരായ ശ്രീനാഥ്, റോജോമോൻ എഎസ്ഐ വിജയൻ, സിപിഒമാരായ അനീഷ്, അജിത്ത് അഖിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Post a Comment

0 Comments