Recent-Post

'സുഭാഷീയം 2022" മാധ്യമ അവാർഡുകൾ വിതരണം ചെയ്തു



 

കരകുളം: നേതാജി ഓർഗനൈസേഷൻ കൺസോർഷ്യത്തിന്റെ 'സുഭാഷീയം 2022" മാധ്യമ അവാർഡ് വിതരണചടങ്ങ് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. സൂര്യഗായത്രി ചീഫ് ഹെഡ്,എൻ.ഒ.സി ദേവാഗ്നി അരുൺ അദ്ധ്യക്ഷത വഹിച്ചു.



മാധ്യമ പുരസ്‌കാരം സനു സത്യരാജൻ (കേരളകൗമുദി), അഭിജിത്ത് ജയൻ (സി മലയാളം ന്യൂസ്), ആർ. ഗോപകുമാർ (ജന്മഭൂമി), മേഘ മാത്യു (ജയ് ഹിന്ദ് ടിവി), ബിനു പള്ളിമൺ (രാജ് ന്യൂസ് മലയാളം) എന്നിവർ ഏറ്റുവാങ്ങി.

  




ഈശ്വർ എം. വിനയന് ജൂനിയർ ടാലന്റ് അവാർഡും സന്ധ്യ നായർക്ക് പ്രത്യേക പുരസ്കാരവും നൽകി. സാഹിത്യകാരൻ സലിൻ മാങ്കുഴി, ഡോ. പി. ജയദേവൻ നായർ, ചെയർമാൻ എൽ.ആർ. വിനയചന്ദ്രൻ, ഹെഡ്മിസ്ട്രസ് ഇ. ശശികല ദേവി, ഹരി ഇറയംകോട് എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments