
കൊട്ടാരക്കര: ഇഞ്ചവിള വൃദ്ധസദനത്തിലെ ഒമ്പത് അംഗങ്ങളെ കൊട്ടാരക്കര ആശ്രയ സാങ്കേതത്തിലേക്ക് മാറ്റി. ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണിന്റെ സാന്നിധ്യത്തിലാണ് മാനസിക ശാരീരിക വെല്ലുവിളികൾ നേരിടുന്ന ഇവരെ സാങ്കേതത്തിലേക്ക് മാറ്റിയത്.


.png)
മാനസിക-ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരെ പാര്‍പ്പിക്കുന്നതിന് പ്രത്യേക പരിശീലനം ലഭിച്ചവര്‍ വേണമെന്നിരിക്കെയാണ് ഒമ്പത് പേരെ മാറ്റി പാര്‍പ്പിക്കാന്‍ തീരുമാനിച്ചത്. സൈക്കോ-സാഷ്യല്‍ റീഹാബിലിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റുള്ള ജില്ലയിലെ കേന്ദ്രമാണ് ആശ്രയ സങ്കേതം. അതിനാലാണ് അവിടേക്ക് ഇവരെ മാറ്റുന്നത്. ഒന്‍പത് പേര്‍ക്കും ആവശ്യമായ പരിചരണവും മറ്റ് സഹായ സഹകരണങ്ങളും സങ്കേതം ഉറപ്പാക്കുമെന്നും കളക്ടർ പറഞ്ഞു.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.