
നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭ പ്രദേശത്ത് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന. ഹോട്ടൽ കിച്ചൻ സൽക്കാര പതിനൊന്നാംകല്ല്, സംസം ഹോട്ടൽ വാളിക്കോട്, ബിലാൽ ഹോട്ടൽ വാളിക്കോട്, നെപ്ട്യൂൺ ബേക്കറി ചന്തമുക്ക്, ക്രൗൺ ബേക്കറി ചന്തമുക്ക്, ക്രൗൺ ബേക്കറി ബോർമ്മ അന്താരാഷ്ട്ര മാർക്കറ്റ് എന്നീ ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. പഴകിയതും ശുചീകരണ സംവിധാനം ഇല്ലാത്തതും ശോചനീയ അവസ്ഥയിൽ പ്രവർത്തിച്ചതുമായ വാളിക്കോട് ബിലാൽ ഹോട്ടൽ അടച്ചുപൂട്ടാൻ നിർദ്ദേശം നൽകി. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
ക്രൗൺ ബേക്കറി, നെപ്ട്യൂൺ ബേക്കറി, ഹോട്ടൽ കിച്ചൺ സൽകാര എന്നിവിടങ്ങളിൽ നിന്നും ഷവർമ്മ ഉൾപടെയുള്ള പഴകിയ ഭക്ഷണ പഥാർത്ഥങ്ങൾ പിടിച്ചെടുത്തു. സംസം റെസ്റ്റോറന്റിൽ നിന്ന് 4 കിലോയും ക്രൗൺ ബേക്കറിയിൽ നിന്ന് 5 കിലോയും നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുക്കുകയും നോട്ടീസ് നൽകുകയും ചെയ്തു. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയേഗവും വിൽപനയും വർധിച്ചു വരുന്നതിന്റെയും വൃത്തിഹീനമായ നിലയിൽ ഭക്ഷണം പാകം ചെയ്ത് വിൽപന നടത്തുന്നതായും ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനകൾ കർശനമാക്കുന്നതെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തിയ പരിശോധനയിൽ 12 ഹോട്ടലുകൾ കൂടി പൂട്ടിച്ചു. 180 സ്ഥാപനങ്ങളിലാണ് ഇന്നലെ മാത്രം പരിശോധന നടത്തിയത്. ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെയും വൃത്തിഹീനമായ അന്തിരീക്ഷത്തിൽ പ്രവർത്തിച്ചതുമായ 29 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും 30 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. ലൈസൻസില്ലാതെ പ്രവർത്തിച്ച 7 ഹോട്ടലുകളും കണ്ടെത്തി. 6 സ്ഥാപനങ്ങളിൽ നിന്നും ഫുഡ് സാമ്പിളുകൾ ശേഖരിച്ച് പരിശോധക്ക് അയച്ചു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.