Recent-Post

ഭാരതീയ പ്രവാസി ദിനാചരണം സംഘടിപ്പിച്ചു



നെടുമങ്ങാട്: പത്താംകല്ല് വിഐപി റസിഡൻസ് വെൽഫയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭാരതീയ പ്രവാസി ദിനാചരണത്തിന്റെ ഭാഗമായി ദീർഘകാലം പ്രവാസ ജീവിതം നയിച്ച റസിഡൻസ് കുടുംബ അംഗമായ വിജയകുമാറിനെ സാമൂഹിക പ്രവർത്തകൻ എം നസീർ പൊന്നാട അണിയിച്ചു ആദരിച്ചു.



അസോസിയേഷൻ പ്രസിഡന്റ് പുലിപ്പാറ യൂസഫ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ജെസ്സിം പത്താംകല്ല്, പി അബ്ദുൽ സലാം, ഇല്യാസ്. എ, എ മുഹമ്മദ്, എൻ നഹാസ്, ശ്രീനി, അഫ്സൽ പത്താംകല്ല് തുടങ്ങിയവർ പങ്കെടുത്തു.


Post a Comment

0 Comments