Recent-Post

ലഹരിക്കെതിരെ കായിക ലഹരി; വിമുക്തി സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു






ആനാട്: ലഹരിക്കെതിരെ കായിക ലഹരി എന്ന സന്ദേശം ഉയർത്തിപ്പിടിച്ചു കൊണ്ട് വിമുക്തി സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. നെടുമങ്ങാട് എക്സൈസ് സർക്കിൾ ഓഫീസിന്റെയും ആനാട് സ്പോർട്സ് ഹബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ആണ് പരിപാടി സംഘടിപ്പിച്ചത്. താലൂക്കിലെ വിവിധ സ്കൂളുകളെ പങ്കെടുപ്പിച്ചുകൊണ്ട് രാവിലെ സ്പോർട്സ് ഹബ്ബിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ സുനിത ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.



14 ടീമുകൾ മാറ്റുരച്ച മത്സരത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ആനാട് എസ്എൻവിഎച്ച്എസ്എസും പെൺകുട്ടികളുടെ വിഭാഗത്തിൽ നെടുമങ്ങാട് ദർശന ഹയർ സെക്കന്ററി സ്‌കൂളും ജേതാക്കളായി. ആൺകുട്ടികളുടെ വിഭാഗത്തിൽ ദർശന ഹയർ സെക്കന്ററി സ്‌കൂളും പെൺകുട്ടികളുടെ വിഭാഗത്തിലും ഇടിഞ്ഞാർ ഗവൺമെന്റ് ഹൈസ്കൂളും റണ്ണേർസ് അപ്പായി.


ഇടിഞ്ഞാർ ഗവൺമെന്റ് ഹൈസ്കൂളിലെ ജോബിൻ ജോയ്, അലീന എന്നിവർ മികച്ച ഗോൾ കീപ്പർമാരായും ആനാട് എസ്എൻവിഎച്ച്എസ്എസിലെ അമീർഖാൻ, ഇടിഞ്ഞാർ ഹൈസ്കൂളിലെ അമൃത എന്നിവർ മികച്ച കളിക്കാരായും എമർജിങ് പ്ലെയറായി നെടുമങ്ങാട് ടെക്നിക്കൽ ഹൈസ്കൂളിലെ അഭിനവിനെയും തിരഞ്ഞെടുത്തു.


വിജയികൾക്ക് സമാപന സമ്മേളനത്തിൽ വച്ച് ആനാട് പഞ്ചായത്ത് പ്രസിഡന്റ് ഷൈലജ, തിരുവനന്തപുരം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി എ സലിം, വിമുക്തി ജില്ലാ മാനേജർ പി കെ ജയരാജ്, നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി ആർ സുരൂപ് എന്നിവർ ചേർന്ന് ട്രോഫികൾ വിതരണം ചെയ്തു. മത്സരം വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

Post a Comment

0 Comments