Recent-Post

വിതുരയിൽ വൃദ്ധ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി


വിതുര: വിതുരയിൽ വൃദ്ധ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിതുര മുളയ്ക്കോട്ടുകര ഗുരുമന്ദിരം വീട്ടിൽ രാജേന്ദ്രൻ (63), ഭാര്യ സതിയമ്മ (62) എന്നിവരാണ് മരിച്ചത്. വീടിന്റെ സമീപത്തെ രണ്ട് മരത്തിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.




ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ തേങ്ങ വെട്ടാൻ വന്നയാളാണ് ഇരുവരും തൂങ്ങി നിൽക്കുന്നത് ആദ്യം കാണുന്നത്. ഉടൻ തന്നെ വിതുര പോലീസിൽ അറിയിക്കുകയും പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ അഴിച്ചിറക്കുകയും ചെയ്തു. ഇൻക്വസ്റ്റ് നടത്തി മൃതദേഹങ്ങൾ മെഡിക്കൽ കേളേജിലേക്കു മാറ്റി. മരണകാരണം വ്യക്തമല്ല.


രാജേന്ദ്രനും സതിയമ്മയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. കുറച്ചു നാളുകളായി ഇവർ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചിരുന്നതായി പറയുന്നു. ഒരു വർഷം മുമ്പു മകൻ ആത്മഹത്യ ചെയ്തിരുന്നു. പലിശയ്ക്ക് പണം നൽകുന്നയാളാണ് രാജേന്ദ്രൻ. 

Post a Comment

0 Comments