Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

നെടുമങ്ങാട് ഐ.ടി.ഡി.പിയില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ താത്ക്കാലിക നിയമനം




നെടുമങ്ങാട്: ഐ.ടി.ഡി.പിയില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ താത്ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ഇംഗ്ലീഷ്, മലയാളം ടൈപ്പിങ്ങില്‍ പ്രാവിണ്യവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ള 18നും 42നും ഇടയില്‍ പ്രായമുള്ള പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം.


മൂന്നുമാസത്തേക്കാണു നിയമനം. മാസം 20,000 രൂപയാണു ശമ്പളം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോഗ്യത, വയസ്, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഫെബ്രുവരി രണ്ടിനു വൈകിട്ട് നാലിനു മുന്‍പായി നെടുമങ്ങാട് ഐ.ടി.ഡി പി ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0472 2812557.


   

Post a Comment

0 Comments