
തിരുവനന്തപുരം: ബേപ്പൂർ കോസ്റ്റൽ പോലീസ് ഇൻസ്പെക്ടർ പിആർ സുനുവിനെ ഉടനടി സർവീസിൽ നിന്ന് നീക്കംചെയ്ത് സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് ഉത്തരവായി. സ്വഭാവ ദൂഷ്യത്തിന്റെ പേരിലാണ് നടപടി. ബലാത്സംഗമടക്കമുള്ള ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇൻസ്പെക്ടർ പി ആർ സുനു. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
കേരള പോലീസ് ആക്ട് സെക്ഷൻ 86 പ്രകാരമാണ് ഇൻസ്പെക്ടർ സുനുവിനെതിരെ സംസ്ഥാന പോലീസ് മേധാവി നടപടി എടുത്തത്. സ്ഥിരമായി ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ സർവീസിൽ തുടരാൻ അയോഗ്യരാക്കുന്നതാണ് ഈ വകുപ്പ്.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.