തിരുവനന്തപുരം: അവിവാഹിതര്‍ ഒഴിയണം, എതിര്‍ലിംഗക്കാരെ ഫ്‌ലാറ്റില്‍ പ്രവേശിപ്പിക്കരുത് തുടങ്ങിയ വിവാദ നിര്‍ദേശങ്ങളുമായി ഫ്‌ലാറ്റ് ഓണേഴ്‌സ് അസോസിയേഷന്‍. തിരുവനന്തപുരം പട്ടത്തെ ഹീര ട്വിന്‍സ് ഓണേഴ്‌സ് അസോസിയേഷനാണ് ഫ്‌ലാറ്റില്‍ വിവാദ നോട്ടിസ് പതിപ്പിച്ചിരിക്കുന്നത്.
22 ഫ്‌ലാറ്റുകളാണ് ഇവിടെയുള്ളത്. അതില്‍ ആറ് ഇടത്ത് മാത്രമാണ് അവിവാഹിതരായ വാടകക്കാര്‍ താമസിക്കുന്നത്. ഇവര്‍ പരീക്ഷയ്ക്കും മറ്റുമായി എത്തിയ മൽസരാര്‍ഥികളാണ്. ഇവരെ ഇവിടെ നിന്ന് ഒഴിപ്പിക്കുകയെന്ന ലക്ഷ്യമിട്ടാണ് ഇത്തരമൊരു നോട്ടിസ് പതിച്ചതെന്നാണ് വാടകയ്ക്ക് താമസിക്കുന്നവര്‍ പറയുന്നത്.
അവിവാഹിതര്‍ താമസിക്കുന്ന ഫ്‌ലാറ്റുകളില്‍ രക്തബന്ധത്തിലുള്ളവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ഫ്‌ലാറ്റിനകത്ത് എതിര്‍ലിംഗക്കാര്‍ക്ക് പ്രവേശനമുണ്ടാകില്ലെന്നുമാണ് സര്‍ക്കുലറില്‍ പറയുന്നത്. ഫ്‌ലാറ്റിലെത്തുന്ന സന്ദര്‍ശകര്‍ക്കും നിയന്ത്രണമുണ്ട്. ഓഫീസിന് സമീപത്ത് ഒരുക്കിയിരിക്കുന്ന പ്രത്യേകസ്ഥലത്ത് മാത്രമാണ് സന്ദര്‍ശകര്‍ക്ക് ഫ്‌ലാറ്റിലെ താമസക്കാരുമായി സംസാരിക്കാന്‍ അനുവദിച്ചിരിക്കുന്നത്.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.