Recent-Post

ഐസറിലെ മാലിന്യം പ്രശ്നം; കോൺഗ്രസ്‌ പ്രക്ഷോഭം നാളെ





വിതുര: ഐസറിലെ മാലിന്യങ്ങൾ സമീപത്തെ തോട്ടിലേക്കും നദിയിലേക്കും ഒഴിക്കു വിടുന്ന സാഹചര്യം ഒഴിവാക്കണമെന്നും ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഈ പ്രശ്നത്തിന് അടിയന്തിര പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ്‌ പ്രക്ഷോഭം നടത്തുന്നു.
 

കോൺഗ്രസ്‌ ആനപ്പാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 10.30 മണിക്ക് ഐസർ നടയിൽ നടത്തുന്ന ജനകീയ പ്രക്ഷോഭം ഡിസിസി ജനറൽ സെക്രട്ടറി അഡ്വ.സി.എസ്.വിദ്യാസാഗർ ഉദ്ഘാടനം ചെയ്യും.
 

മണ്ഡലം പ്രസിഡന്റ്‌ വിഷ്ണു ആനപ്പാറ അധ്യക്ഷത വഹിക്കും. കഴിഞ്ഞ നിരവധി വർഷങ്ങളായി ഐസറിലെ മാലിന്യങ്ങൾ നദിയിലേക്ക് ഒഴിക്കുന്ന രീതി തുടരുന്ന സാഹചര്യത്തിലാണ് കോൺഗ്രസ്‌ സമര രംഗത്തിറങ്ങിയത്.

Post a Comment

0 Comments