
വട്ടപ്പാറ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള വിവാദ ബിബിസി ഡോക്യുമെൻ്റി പ്രദർശനത്തിനെതുടർന്ന് വട്ടപ്പാറയിൽ സംഘർഷം. വട്ടപ്പാറ സിപിഎം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വീഡിയോ പ്രദർശിപ്പിക്കുന്ന സ്ഥലത്ത് ബിജെപി പ്രവർത്തകർ നടത്തിയ പ്രകടനമാണ് സംഘർഷത്തിൽ കലാശിച്ചത്. വട്ടപ്പാറയിൽ നിന്നു ബിജെപി, യുവമോർച്ച, മഹിള മോർച്ച പ്രവർത്തകരാണ് പ്രധിഷേധ പ്രകടനം നടത്തിയത്. പോലീസ് വലയം ഭേദിച്ച് പ്രദർശന വേദിയിലേക്ക് കടന്ന പ്രവർത്തകരെ പോലീസ് തടഞ്ഞു. പോലീസും പ്രവർത്തകരും മണിക്കൂറുകളോളം വട്ടപ്പാറയിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു.


ബിജെപി നെടുമങ്ങാട് മണ്ഡലം ജനറൽ സെക്രട്ടറി കുറക്കോട് ബിനു പ്രതിക്ഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു. യുവമോർച്ച സംസ്ഥാന സമിതി അംഗം വീണ, യുവമോർച്ച മണ്ഡലം പ്രസിഡൻ്റ് പ്രസാദ്മോഹൻ, മഹിള മോർച്ച മണ്ഡലം പ്രസിഡൻറ് ശാലിനി, ജനറൽ സെക്രട്ടറി മല്ലിക, മണ്ഡലം വൈസ് പ്രസിഡൻ്റ് നെട്ടയിൽ സുനിലാൽ, സെക്രട്ടറിമാർ രതീഷ് പ്ലാത്തറ, ബിന്ദുശ്രികുമുകാർ വട്ടപ്പാറ മേഖല പ്രസിഡൻ്റ് ഹരികുമാർ ,ജനറൽ സെക്രട്ടറി ദേവൻപോറ്റി തുടങ്ങിയവർ പങ്കെടുത്തു
.png)


.png)

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.