ആര്യനാട് ഇറവൂർ മൃണാളിനി മന്ദിരത്തിൽ കെ രതീഷിന്റെ വീട്ടിൽ രാവിലെ ഏഴുമണിയോടെയാണ് സംഭവം. തീപിടിത്തത്തെ തുടർന്ന് ഗൃഹോപകരണങ്ങളും വയറിങ്ങുകളും കത്തി നശിച്ചു രതീഷിന്റെ ഭാര്യ ആതിര പാചകം ചെയ്യുന്നതിനിടെ പെട്ടെന്ന് വലിയ ശബ്ദം കേട്ടു. അപ്പോൾ തന്നെ അമ്മ അംബിയെയും കൂട്ടി ഇവർ വീടിന് പുറത്തിറങ്ങിയതിനാൽ വൻ അപകടം ആണ് ഒഴിവായത്.
പിന്നാലെ ഗ്യാസ് സിലിണ്ടറിന്റെ റഗുലേറ്റർ തീ പിടിച്ച് ഊരിത്തെറിക്കുകയും അടുക്കളയിലേക്ക് തീ പടരുകയുമായിരുന്നു ഫ്രിഡ്ജ്, മിക്സി ഇൻഡക്ഷൻ കുക്കർ, പാത്രങ്ങൾ, സ്വിച്ച് ബോർഡ് എന്നിവയിലേക്കും തീ പടർന്ന് കത്തി നശിച്ചു. ശബ്ദം കേട്ട് ഓടിക്കൂടിയ സമീപവാസികൾ വെള്ളം ഒഴിച്ച് തീ കെടുത്തിയതിനാൽ മറ്റ് മുറികളിലേക്ക് തീ പടർന്നില്ല.
തുടർന്ന് ഗ്യാസ് സിലിണ്ടർ പുറത്തേക്ക് മാറ്റി. നെടുമങ്ങാട് അഗ്നിശമന വിഭാഗത്തെ വിവരമറിയിച്ചതനുസരിച്ച് അവർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. നാലു ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടതായാണ് പ്രാഥമിക വിവരം
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.