Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

റെയിൽവേയിൽ ജോലി വാഗ്ദാനംചെയ്ത്‌ കോടികൾ തട്ടിയ നെടുമങ്ങാട് സ്വദേശിയെ അറസ്റ്റ് ചെയ്തു




വെഞ്ഞാറമൂട്: റെയിൽവേയിൽ ജോലി വാഗ്ദാനംചെയ്ത്‌ കോടികൾ തട്ടിയയാളെ അറസ്റ്റ് ചെയ്തു. നെടുമങ്ങാട് താന്നിമൂട് രാമപുരം കിഴക്കുംകര പുത്തൻവീട്ടിൽനിന്ന്‌ പൂവത്തൂർ ചെല്ലാങ്കോട് സുരാജ് ഭവനിൽ താമസിക്കുന്ന സുരാജ്(40) ആണ് വെഞ്ഞാറമൂട് പോലീസിന്റെ പിടിയിലായത്. വ്യാജ നിയമന ഉത്തരവ് നൽകി ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത കേസിലാണ് ഇയാൾ അറസ്റ്റിലായത്.




പൊതുപ്രവർത്തകനായ സുരാജ് സതേൺ റെയിൽവേയിൽ വിവിധ തസ്തികകളിലേക്കു ജോലി വാഗ്ദാനംചെയ്ത് നെടുമങ്ങാട്, വട്ടപ്പാറ, വെഞ്ഞാറമൂട് പ്രദേശങ്ങളിലുള്ള ഉദ്യോഗാർഥികളുടെ മാതാപിതാക്കളെ തെറ്റിദ്ധരിപ്പിച്ച്‌ ലക്ഷങ്ങൾ മുൻകൂറായി വാങ്ങിയിരുന്നു. വിശ്വാസംവരുത്താനായി ഉദ്യോഗാർഥികളെ ഡൽഹിയിൽ എത്തിച്ച് മെഡിക്കൽ പരിശോധന നടത്തി നാട്ടിലെത്തിച്ചു. മാസങ്ങൾക്കു ശേഷം ഇവരെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ എന്ന പേരിൽ ചെന്നൈ സതേൺ റെയിൽവേ ഓഫീസ് മൈതാനത്ത് വിളിച്ചുവരുത്തുകയും റെയിൽവേ ഉദ്യോഗസ്ഥർ എന്ന വ്യാജേന സുരാജ് സർട്ടിഫിക്കറ്റുകൾ പരിശോധിച്ച ശേഷം ഇവരെ തിരികെ നാട്ടിലേക്ക് അയയ്ക്കുകയുമായിരുന്നു.


  

Post a Comment

0 Comments