
നെടുമങ്ങാട്: പത്തു വയസിൽ താഴെ മാത്രം പ്രായമുള്ള മൂന്ന് സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 70 വർഷം കഠിന തടവും 1,70000 രൂപ പിഴയും വിധിച്ചു. വെഞ്ഞാറമൂട് പുല്ലമ്പാറ സ്വദേശിയായ കുട്ടൻ എന്ന് വിളിക്കുന്ന അപ്പുക്കുട്ടൻ ആണ് പ്രതി. നെടുമങ്ങാട് പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.

ബന്ധുവും അയൽവാസിയുമായ പ്രതി ഒരേ വീട്ടിലെ സഹോദരന്മാരായ രണ്ടുപേരുടെ മൂന്ന് പെൺമക്കളെ ഒരു വർഷത്തിലധികമായി എല്ലാ ദിവസവും വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ വച്ച് കുട്ടികളോട് കളിക്കാൻ എന്ന വ്യാജേന വരുന്ന പ്രതി കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. 5,7,8 വയസ്സുള്ള പെൺകുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്.
70 വർഷം കഠിനതടവും ഒരു ലക്ഷത്തി എഴുപതിനായിരം രൂപ പിഴയും വിധിച്ചു. പ്രോസിക്യൂസിന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സരിത ഷൗക്കത്തലി ഹാജരായി. നെടുമങ്ങാട് ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് കെ പി സുനിൽ ആണ് വിധി പ്രഖ്യാപിച്ചത്.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.