Recent-Post

പനയ്ക്കോട്ട് ഇരുപത്തിയൊന്നു വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി

 



പനക്കോട്
: ഇരുപതിയൊന്നു വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. പനയ്ക്കോട് പാമ്പൂര് ഇന്ദീവരത്തിൽ സുജിത്തിന്റെയും സുജയുടെയും മകൾ ആശ (21) ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം.



തീ പടരുന്നത് കണ്ട് ഓടിയെത്തിയ മാതാപിതാക്കൾ ആശയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കുട്ടിക്ക് മാനസിക അസ്വാസ്ഥ്യം ഉള്ളതായി പോലീസ് പറഞ്ഞു. മരണപ്പെട്ട ആശക്ക് രണ്ട് സഹോദരങ്ങൾ ഉണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.



Post a Comment

0 Comments