Recent-Post

വിഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സ് ഉദ്ഘാടനം ചെയ്തു




നെടുമങ്ങാട്: പൊതു പരീക്ഷ എഴുതുന്ന നെടുമങ്ങാട് ബിആർസിയുടെ കീഴിലുള്ള 10,11,12, ക്ലാസ്സുകളിലെ വിഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. നെടുമങ്ങാട് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നെടുമങ്ങാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി വസന്തകുമാരി നിർവഹിച്ചു.




ജില്ലാ പ്രോഗ്രാം ഓഫീസർ വി ശ്രീകുമാരൻ, ബിപിസി സൗമ്യ, ബി ആർ സി ട്രെയിനർ സനൽകുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന മോട്ടിവേഷൻ ക്ലാസുകൾ സൈക്കോളജിസ്റ്റ് മംഗലാംബാൾ, വി ആർ സി നാലാഞ്ചിറ സോഷ്യൽ വർക്കറായ നരേഷ്, സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ ശുഭജ, ഗീത എന്നിവരുടെ നേതൃത്വത്തിൽ നടന്നു. ക്ലാസ്സിനെ കുറിച്ച് മികച്ച അഭിപ്രായങ്ങൾ രക്ഷിതാക്കൾ പങ്കുവെച്ചു.


   

Post a Comment

0 Comments