Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

മിൽമ പാൽ വില വർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ്‌ കട്ടൻ കാപ്പി സമരം നടത്തി


അരുവിക്കര: പാൽ വില വർധനവിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ്‌ അരുവിക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടൻ കാപ്പി പ്രതിഷേധം നടത്തി. കെ എസ് യൂ ജില്ലാ പ്രസിഡന്റ് സെയ്ദലി കായ്പ്പാടി ഉദ്ഘാടനം നിർവഹിച്ചു.


അരുവിക്കര മണ്ഡലം പ്രസിഡന്റ്‌ സജിൻ വെള്ളൂർക്കോണം അധ്യക്ഷത വഹിച്ചു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌മാരായ വെള്ളൂർക്കോണം അനിൽകുമാർ, എസ് ആർ സന്തോഷ്, ബ്ലോക്ക്‌ ഭാരവാഹികളായ തോപ്പിൽ ശശിധരൻ, എൽ ബാബുരാജ്, യൂത്ത് കോൺഗ്രസ്‌ ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ റിജു വർഗീസ്, ആനന്ദ്, അഭി, യൂത്ത് കോൺഗ്രസ്‌ തോളിക്കോട് മണ്ഡലം പ്രസിഡന്റ്‌ അമൽ പനയ്കോട്, പഞ്ചായത്ത് മെമ്പർമാരായ രമേശ്‌ ചന്ദ്രൻ, ആർ എസ് സിന്ധു, യൂത്ത് കോൺഗ്രസ്‌ കെ എസ് യു നേതാക്കൾ എന്നിവർ സംസാരിച്ചു.
      

Post a Comment

0 Comments