Recent-Post

നെടുമങ്ങാട് നഗരസഭയിലെ അനധികൃത നിർമ്മാണത്തിനെതിരെ യൂത്ത് കോൺഗ്രസ്



നെടുമങ്ങാട്: നഗരസഭയിൽ ഭരണകൂടത്തിന്റെ ഒത്താശയോടെ നടക്കുന്ന അനധികൃത നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയെയും സർക്കാരിനെയും സമീപിക്കുമെന്ന് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് മന്നൂർക്കോണം സജാദ് അറിയിച്ചു. വീടുവയ്ക്കാൻ എന്ന പേരിൽ നഗരസഭയിൽ നിന്നും അനുമതി വാങ്ങിയശേഷം കല്ലിംഗലിന് സമീപം സ്പോർട്സ് ടർഫ് ആരംഭിച്ചതിൽ വ്യാപക പരാതി ഉയർന്നിട്ടും നഗരസഭ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലയെന്നും യൂത്ത് കോണ്ഗ്രസ് ആരോപിച്ചു. 



വയൽ നികത്തിയാണ് പ്രസ്തുത സ്പോർട്സ് ടർഫ് ആരംഭിച്ചത്. ഇതിന് നഗരസഭയിലെ ചില ഉദ്യോഗസ്ഥരുടെ വഴിവിട്ട സഹായവും ഇടതുപക്ഷത്തെ മുൻ നഗരസഭയിലെ കൗൺസിലറുടെ ഇടപെടലും ഉണ്ടായിരുന്നതായി സജാദ് ആരോപിച്ചു. കഴിഞ്ഞ ആഴ്ചയിൽ ടർഫിന്റെ സമീപത്തുള്ള കാക്കത്തോടിന്റെ നീരോഴുക്ക് തടസ്സപ്പെടുത്തും വിധം ടർഫിന്റെ ഉടമസ്ഥന്റെ നേതൃത്വത്തിൽ കോൺഗ്രീറ്റ് മതിൽ നിർമ്മിക്കാനുള്ള ശ്രമം കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും ചേർന്ന് തടസ്സപ്പെടുത്തി.


അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നഗരസഭാ ഭരണകൂടത്തിന്റെയും ഉദ്യോഗസ്ഥരുടെയും പിന്തുണയോടെ കൂടിയാണെന്നും ജീവനക്കാർക്കെതിരെ അടിയന്തര നടപടി വേണമെന്നും യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ആവശ്യപ്പെട്ടു. ഈ പ്രദേശത്ത് വയൽ നികത്തി അനധികൃതമായി കെട്ടിടങ്ങൾ കെട്ടിപ്പൊക്കിയെന്നും യൂത്ത് കോൺഗ്രസ്സ് ആരോപിക്കുന്നു. 

Post a Comment

0 Comments