അടൂര്‍: യുവതിയുമൊന്നിച്ച് മുറിയെടുത്ത യുവാവിനെ ലോഡ്ജിന്റെ ജനാലക്കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചെവിയില്‍ നിന്ന് രക്തമൊലിപ്പിച്ച് നിലവിളിച്ചു കൊണ്ടു നിന്ന യുവതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കൊല്ലം കുന്നത്തൂര്‍ പുത്തനമ്പലം ശ്രീനിലയത്തില്‍ ശ്രീജിത്ത് (31) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പേരൂര്‍ക്കട സ്വദേശിനി ഷീബാ ദാസെന്ന് പൊലീസിനോട് പേര് പറഞ്ഞിട്ടുള്ള യുവതിയെ ചെവിക്കുള്ളില്‍ നിന്ന് രക്തമൊഴുകുന്ന അവസ്ഥയില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
അടൂര്‍ കെഎസ്ആര്‍ടിസി ജങ്ഷനിലുള്ള നക്ഷത്ര ലോഡ്ജില്‍ 107-ാം നമ്പര്‍ മുറിയില്‍ ഇന്നലെ രാത്രി 9.15 നാണ് സംഭവം. ഇന്നലെ രാത്രി 107-ാം നമ്പര്‍ മുറിയില്‍ നിന്ന് ബഹളം കേട്ടതിനെ തുടര്‍ന്ന് മാനേജര്‍ ചെന്ന് നോക്കിയപ്പോഴാണ് റൂമിലെ ജനാലയില്‍ ഒരു ഷാളില്‍ ശ്രീജിത്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

യുവതി ചെവിയില്‍ നിന്ന് ചോരയുമൊലിപ്പിച്ച് നില്‍ക്കുകയായിരുന്നു. മാനേജര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി യുവതിയെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. റൂം പൂട്ടി ബന്തവസാക്കിയിട്ടുണ്ട്. 11 ന് രാവിലെ 10 നാണ് ഇരുവരും ഇവിടെ വന്ന് റൂം എടുത്തത്. ഇതേ ദിവസം തന്നെ ഷീബയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കളുടെ പരാതിയില്‍ നെടുമങ്ങാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായും അറിയുന്നു.

അടൂര്‍ കെഎസ്ആര്‍ടിസി ജങ്ഷനിലുള്ള നക്ഷത്ര ലോഡ്ജില്‍ 107-ാം നമ്പര്‍ മുറിയില്‍ ഇന്നലെ രാത്രി 9.15 നാണ് സംഭവം. ഇന്നലെ രാത്രി 107-ാം നമ്പര്‍ മുറിയില്‍ നിന്ന് ബഹളം കേട്ടതിനെ തുടര്‍ന്ന് മാനേജര്‍ ചെന്ന് നോക്കിയപ്പോഴാണ് റൂമിലെ ജനാലയില്‍ ഒരു ഷാളില്‍ ശ്രീജിത്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.