Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ടാറിങ് പൂർത്തിയാക്കി; റോഡ് വെട്ടിപ്പൊളിച്ച് ജല അതോറിറ്റി; ഒടുവിൽ നാട്ടുകാർ ഇടപെട്ട് പണി താത്കാലികമായി നിർത്തിവച്ചു



 

കോട്ടയം: വാട്ടർ അതോറിറ്റിയുടെ പൈപ്പിടൽ ജനകീയ പ്രതിക്ഷേധത്തെത്തുടർന്ന് നിർത്തിവെച്ചു. ചിങ്ങവനം റോഡിൽ ടാറിങ് പൂർത്തിയാക്കിയ പന്നിമറ്റം കവലയിലെ റോഡിൽ പൈപ്പ് ഇടുന്നതിന്‍റെ ഭാഗമായി വാട്ടർ അതോറിറ്റി ജീവനക്കാരൻ എത്തി വെട്ടിപൊളിക്കുകയായിരുന്നു. 



നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെത്തുടർന്ന് 2 വർഷമായി പൊളിഞ്ഞു കിടന്ന റോഡിന്‍റെ പണി തിങ്കളാഴ്ചയാണ് പൂർത്തികരിച്ചത്. പിറ്റേന്ന് രാവിലെ ജീവനക്കാരൻ റോഡിന്‍റെ തിരക്കേറിയ ഭാഗത്ത് കുഴിച്ചു തുടങ്ങിയതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധം ശക്തമായതോടെ പണി താത്കാലികമായി നിർത്തിവെയ്ക്കുകയായിരുന്നു.


Post a Comment

0 Comments