Recent-Post

വഴയിലയിൽ യുവതിയെ വെട്ടിക്കൊന്നു






വഴയില: പങ്കാളിയായ യുവതിയെ നടുറോഡില്‍ വെട്ടിക്കൊന്നു. വഴയിലയില്‍ ഇന്ന് രാവിലെയാണ് സംഭവം. നന്ദിയോട് സ്വദേശിനി സിന്ധുവിനെ (50) ഇന്നു രാവിലെ 9.30നാണ് നടുറോഡിൽ വച്ച് പങ്കാളി പത്തനംതിട്ട സ്വദേശിയായ രാകേഷ് (46) വെട്ടിക്കൊലപ്പെടുത്തിയത്.




കഴിഞ്ഞ കുറച്ചു നാളുകളായി ഇരുവരും ഒരുമിച്ചായിരുന്നു താമസം. ഇതിനിടെ ഉണ്ടായ തര്‍ക്കമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. സംഭവം അറിഞ്ഞെത്തിയ പോലീസ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


വഴയില ജംക്‌ഷനിൽ ബസിൽ നിന്നിറങ്ങി നടക്കവെയാണ് വെട്ടിവീഴ്ത്തിയതെന്ന് ദൃക്സാക്ഷി. പ്രതി, സിന്ധുവിന്റെ തലയിൽ വെട്ടിവീഴ്ത്തിയ ശേഷം കഴുത്തിലും വെട്ടിയെന്നും സ്ത്രീയുടെ നിലവിളി കേട്ടാണ് റോഡിലിറങ്ങിയതെന്നും ദൃക്സാക്ഷി പറഞ്ഞു. നാട്ടുകാർ പിടിച്ചുവച്ച പ്രതിയെ പേരൂർക്കട പൊലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.


Post a Comment

0 Comments