Recent-Post

പാലോട് ഫോറസ്റ്റ് റേഞ്ച് പരിധിയിൽ വരുന്ന വനപ്രദേശങ്ങളിൽ വ്യപക പരിശോധനയുമായി വനം വകുപ്പ്



 

പാലോട്: പാലോട് ഫോറസ്റ്റ് റേഞ്ച് പരിധിയിൽ വരുന്ന വനപ്രദേശങ്ങളായ മങ്കയം, ഇരുതലമൂഴി,അടിപ്പറമ്പ് വെങ്കട്ടമൂട്, താന്നിമൂട് എന്നിവിടങ്ങളിൽ എക്സൈസ് പരിശോധന നടത്തി. ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളുടെ മുന്നോടിയായി ആണ് പരിശോധന നടത്തിയത്.




പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ രമ്യ, വാമനപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി മോഹൻകുമാർ എന്നിവരുടെ നേതൃത്വത്തിൽ . വനപ്രദേശങ്ങൾ കേന്ദ്രീകരിച്ച് അനധികൃത മദ്യനിർമ്മാണം നടക്കുവാൻ സാധ്യതയുള്ളതിനാലാണ് പരിശോധനകൾ നടത്തിയത്. മുൻ അബ്കാരി കേസുകളിലെ പ്രതികളുടെ വീടുകളിലും പരിശോധന നടത്തി. വരും ദിവസങ്ങളിലും ഫോറസ്റ്റ്, റവന്യൂ, പോലീസ്, എക്സൈസ്, എന്നീ വകുപ്പുകളുടെ നേതൃത്വത്തിൽ സംയുക്ത പരിശോധനകൾ ഉണ്ടാകുമെന്ന് എക്സൈസ് ഇൻസ്പെക്ടർ ജി മോഹൻകുമാർ അറിയിച്ചു.


വാമനപുരം എക്സൈസ് റെയിഞ്ച് പ്രദേശത്തെ മദ്യ-മയക്കുമരുന്ന് വിപണനത്തെക്കുറിച്ചും മറ്റുമുള്ള പരാതികൾ 940069421, 0472-2837505 എന്നീ നമ്പറുകളിൽ വിളിച്ച് അറിയിക്കാമെന്നും എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു.


ഇന്നലെ നടന്ന സംയുക്ത പരിശോധനയിൽ ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ വിഷ്ണു, എക്സൈസ് പ്രിവന്റ്റ്റീവ് ഓഫീസർ മനു ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ രാജേഷ്, കൃഷ്ണ സിവിൽ എക്സൈസ് ഓഫീസർമാരായ സജീവ് കുമാർ, ഹാഷിം, ലിബിൻ വനിത സിവിൽ എക്സൈസ് ഓഫീസർമാരായ ബിസ്മി ഫോറസ്റ്റ് വാച്ചർമാരായ ജേക്കബ്, നവാസ് ഡ്രൈവർ ആദർശ് എന്നിവർ പങ്കെടുത്തു.



Post a Comment

0 Comments