Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

പാലോട് അപകടത്തിന് കാരണം ബൈക്കിന്റെ അമിതവേഗത





പാലോട്: പാലോട് സ്വാമിമുക്കിൽ ഇന്ന് രാവിലെ രണ്ടുപേരുടെ മരണത്തിനിടയാക്കിയത് ബൈക്കിന്റെ അമിത വേഗത. ബൈക്ക് തെന്നി മറിഞ്ഞ് എതിരെ വന്ന ബസ്സിനടിയിൽപ്പെട്ടാണ് രണ്ടുപേർ മരണപ്പെട്ടത്. പാലോട് ചല്ലിമുക്ക് സ്വദേശികളായ നവാസ് (20), ഉണ്ണി (22) എന്നിവരാണ് മരിച്ചത്.



തിരുവനന്തപുരം തെങ്കാശി പാതയിൽ പാലോട് സ്വാമിമുക്കിൽ ഇന്ന് രാവിലെയാണ് അപകടം. മടത്തറയിൽ നിന്ന് പാലോട് ഭാഗത്തേക്ക് പോയ ബൈക്ക് വളവിൽ തെന്നി മറിയുകയും എതിരെ വന്ന സ്വകാര്യ ബസിന് അടിയിൽപ്പെടുകയുമായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾപറയുന്നത്.


ബസിനടിയിലേക്ക് വീണ ഇരവരുടെയും ബസ്സിന്‍റെ പിൻചക്രങ്ങൾ കയറി ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പാലോട് പൊലീസ് കേസെടുത്തു. മൃതദേഹങ്ങൾ തുടർ നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. 


Post a Comment

0 Comments