Recent-Post

പൊന്മുടി നാളെ മുതൽ നിയന്ത്രണങ്ങളോടെ തുറക്കും




തിരുവനന്തപുരം: ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിയന്ത്രണം മൂലം അടച്ചിട്ടിരുന്ന വനംവകുപ്പിന്റെ കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടി നാളെ മുതൽ നിയന്ത്രണങ്ങളോടെ തുറന്നു പ്രവർത്തിക്കുമെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.


പൊന്മുടി പാതയുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരികയായതിനാൽ സുരക്ഷിതമായ കരുതലിൽ വിനോദ സഞ്ചാരികൾക്ക് പൊന്മുടി സന്ദർശിക്കാവുന്നതാണ് എന്നും ഇക്കോ ടൂറിസം ഗൈഡുകളുടെയും വനം പോലീസ് ഉദ്യോഗസ്ഥരുടെയും നിർദ്ദേശങ്ങൾ യാത്രാ വേളയിൽ കർശനമായി പാലിയ്ക്കണമെന്നും ഡിവിഷണൽ ഓഫിസർ അറിയിച്ചു. കനത്ത മഴയിൽ പൂർണ്ണമായും തകർന്നുപോയ റോഡിന്റെ ഭാഗങ്ങൾ പുനർനിർമ്മിച്ചിട്ടുണ്ട്.




Post a Comment

0 Comments