Recent-Post

സംസ്ഥാനത്ത് പേവിഷബാധയേറ്റ് ഒരു മരണം കൂടി





തിരുവനന്തപുരം: സംസ്ഥാനത്ത് പേവിഷബാധയേറ്റ് ഒരു മരണം കൂടി. വക്കം അടിവാരം സ്വദേശി ജിഷ്ണുവാണ് (29) മരിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ജിഷ്ണു.


രണ്ട് മാസം മുൻപാണ് ജിഷ്ണുവിന് നായയുടെ കടിയേറ്റത്. ദിവസങ്ങൾക്ക് മുൻപ് ജിഷ്ണുവിന് പനിയും മറ്റ് അസ്വസ്ഥതകളും ആരംഭിച്ചു. ഇതോടെ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ പേ വിഷബാധയേറ്റതായി കണ്ടെത്തി. ജിഷ്ണു പേ വിഷബാധ പ്രതിരോധ വാക്‌സിൻ എടുത്തിരുന്നില്ലെന്നാണ് വിവരം.


  

Post a Comment

0 Comments