Recent-Post

ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ നെടുമങ്ങാട് പോലിസ് അറസ്റ്റ് ചെയ്തു



ആനാട്: ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. പുലിപ്പാറ പാണ്ഡവപുരം കുളക്കിക്കോണം തടത്തരികത്തുവീട്ടിൽ ഉണ്ണികൃഷ്ണ (46) നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.


ഇന്നലെ രാവിലെ ആറരയോടെ ആയിരുന്നു സംഭവം. പ്രതിയായ ഉണ്ണി ഭാര്യയായ അജിതയുമായി വാക്കുതർക്കത്തിൽ എത്തുകയും തുടർന്ന് വെട്ടുകത്തികൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.



തലയ്ക്കും മുഖത്തും മുറിവേ റ്റ അജിത നിലവിളിച്ച് ബഹളമുണ്ടാക്കിയതോടെ വെട്ടുകത്തി വലിച്ചെറിഞ്ഞശേഷം പ്രതി ഒളിവിൽ പോയിരുന്നു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.


Post a Comment

0 Comments