Recent-Post

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു



നെടുമങ്ങാട്: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. വിതുര മേമല സ്വദേശിയായ പ്രിൻസ് (23) ആണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.




ഒരു വർഷം മുമ്പാണ് പ്രിൻസ് പെൺകുട്ടിയുമായി ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിക്കുന്നത്. കുട്ടിയെ പലയിടത്തും കൊണ്ടുപോകുകയും പെരുമാതുറയിലെ സൃഹൃത്തിന്റെ വീട്ടിലടക്കം പല സ്ഥലങ്ങളിലെത്തിച്ച് ബലാത്സംഗം ചെയ്തു. ഇടയ്ക്കിട അവധിയായതിനെ തുടർന്ന് സ്കൂൾ അധികൃതർ വീട്ടിൽ വിവരം അറിയിക്കുകയായിരുന്നു.


തുടർന്ന്, രക്ഷിതാക്കൾ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. വൈദ്യപരിശോധനയിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയതോടെ പ്രിൻസിനെതിരെ പെൺകുട്ടിയ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് നെടുമങ്ങാട് പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Post a Comment

0 Comments