Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

കഞ്ചാവ് കടത്തിയ കുറ്റത്തിന് ഒരാളെ നെടുമങ്ങാട് എക്സൈസ് അറസ്റ്റ് ചെയ്തു




 

നെടുമങ്ങാട്: ക്രിസ്മസ്-പുതുവത്സരത്തോടനു ബന്ധിച്ചുള്ള സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നെടുമങ്ങാട് എക്സൈസ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് കടത്തിയ കുറ്റത്തിന് ഒരാളെ അറസ്റ്റ് ചെയ്തു. വേട്ടംപള്ളി കൊല്ല - അനായിക്കോണം രേഷ്മ ഭവനിൽ രാജേഷി (24) നെയാണ് നെടുമങ്ങാട് എക്സൈസ് അറസ്റ്റ് ചെയ്തത്.


വേട്ടംപള്ളി -കല്ലിയോട് ഭാഗത്ത് വച്ച് 22 ഗ്രാം കഞ്ചാവ് കടത്തിക്കൊണ്ട് വന്ന കുറ്റത്തിന് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ എൻ ഡി പി എസ് നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.



നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറായ ബി ആർ സുരൂപിന്റെ നേതൃത്വത്തിൽ പ്രിവന്റ്റീവ് ഓഫീസറായ അനിൽകുമാർ, നാസറുദീൻ സിവിൽ എക്സൈസ് ഓഫീസർമാരായ നജിമുദ്ദീൻ, മുഹമ്മദ്‌ മിലാദ്, ഷജിം, ശ്രീകാന്ത് വനിതാ സിവിൽ എക്‌സൈസ് ഓഫീസർ രജിത, ഡ്രൈവർ മുനീർ എന്നിവരടങ്ങുന്ന സംഘമാണ് കേസെടുത്തത്.





Post a Comment

0 Comments