
വർക്കല: പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. വർക്കല മങ്കാട് സ്വദേശി സലാഹുദ്ദീനാണ് അറസ്റ്റിലായത്. മദ്രസയിൽ എത്തിയ പതിനൊന്ന് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് കേസ്. രക്ഷിതാക്കൾ പരാതി നൽകിയതിനെ തുടർന്ന് അയിരൂർ പോലീസാണ് കേസെടുത്ത് പ്രതിയെ പിടികൂടിയത്.

അതേസമയം, തൃശൂരിൽ മത പഠനത്തിനെത്തിയ ഒമ്പത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മദ്രസ അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വെള്ളാങ്കല്ലൂർ സ്വദേശി തൊയ്ബ് ഫർഹാനാണ് (22) അറസ്റ്റിലായത്. മദ്രസയിലെ ശുചിമുറിയിൽ വച്ച് ഇയാൾ പെൺകുട്ടിയെ ഉപദ്രവിച്ചുവെന്നായിരുന്നു പരാതി.





0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.