Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

പത്തുവയസുകാരനെ തെരുവുനായ വീട്ടിൽകയറി കടിച്ചു




 

വെമ്പായം: പത്തുവയസുകാരനെ തെരുവുനായ വീട്ടിൽക്കയറി കടിച്ചു. വെമ്പായം വട്ടവിള വാർഡിലെ കുന്നത്തു പഠിപ്പുര വീട്ടിൽ ബാബുവിന്റെയും ആശാദേവിയുടെയും മകൻ ആദിത്യനാണ് തെരുവുനായയുടെ കടിയേറ്റത്. വീടിനുള്ളിലെ വരാന്തയിൽ ഇരിക്കുമ്പോഴാണ് ശനിയാഴ്ച വൈകിട്ട് കുട്ടിയെ തെരുവുനായ കടിച്ചത്. ഞായറാഴ്ച ഈ തെരുവുനായയെ ചത്തനിലയിൽ കണ്ടെത്തി. വലത് തുടയിൽ കടിയേറ്റ ആദിത്യനെ ജനറൽ ആശുപത്രിയിലെത്തിച്ചു. നന്നാട്ടുകാവിലും പരിസരപ്രദേശങ്ങളിലും മറ്റും തെരുവുനായ ശല്യം രൂക്ഷമാണെന്നും വീട്ടിലെ വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നത് പതിവാണെന്നും നാട്ടുകാർ പറയുന്നു.

  


Post a Comment

0 Comments