Recent-Post

നെടുമങ്ങാട് ചന്തമുക്കിൽ നിന്നും നിരോധിത പാൻമസാല പിടികൂടി



നെടുമങ്ങാട്
: നെടുമങ്ങാട് മാർക്കറ്റ് ജംക്‌ഷനിലെ കടയിൽ നടത്തിയ റെയ്ഡിൽ വൻതോതിൽ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. കട നടത്തുന്ന കൊപ്പം അമീന മൻസിലിൽ എച്ച്.അഷറഫി (56)നെതിരെ നെടുമങ്ങാട് എക്സൈസ് കേസെടുത്തു. കടയിൽ നിന്ന് 7 കിലോയോളം പാൻമസാലയാണ് പിടിച്ചെടുത്തത്.


കടയുടെ മറവിൽ സ്കൂൾ കുട്ടികൾക്ക് ഉൾപ്പെടെ വൻതോതിൽ പാൻമസാല വിൽക്കുന്നു എന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ്  പരിശോധന നടത്തിയത്.


പരിശോധനയിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി.ആർ.സുരൂപിനൊപ്പം ഇൻസ്പെക്ടർ നവാസ്, പ്രിവന്റീവ് ഓഫിസർ അനിൽകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ ഷജീം, ശ്രീകേഷ്, ഷജീർ, മിലാദ്, നജുമുദീൻ, ശ്രീകാന്ത്, രജിത, ഡ്രൈവർ മുനീർ എന്നിവർ പങ്കെടുത്തു.


Post a Comment

0 Comments