Recent-Post

പീഡനക്കേസിൽ സസ്പെൻഷനിൽ കഴിയുന്ന സിഐയുടെ ഭാര്യയ്ക്കും മകൾക്കുമെതിരെ പൊലീസ് കേസെടുത്തു



നെടുമങ്ങാട്: പീഡനക്കേസിൽ സസ്പെൻഷനിൽ കഴിയുന്ന സിഐയുടെ ഭാര്യയ്ക്കും മകൾക്കുമെതിരെ നെടുമങ്ങാട് പൊലീസ് കേസെടുത്തു. കൊച്ചി കൺട്രോൾ റൂം സിഐയായിരുന്ന സൈജുവിൻ്റെ ഭാര്യക്കും മകൾക്കുമെതിരെയാണ് കേസെടുത്തത്. പീഡനത്തിന് ഇരയായ യുവതിയെ ദേഹോപദ്രവം ഏൽപ്പിച്ചെന്ന പരാതിയിലാണ് കേസ്. സിഐയുടെ വീട്ടിൽ പരാതി പറയാനെത്തിയപ്പോൾ യുവതിയെ ആക്രമിച്ചെന്നാണ് പരാതി. അതേസമയം ബലാത്സംഗക്കേസിൽ സസ്പെൻഷനിലുള്ള സൈജു ഇപ്പോഴും ഒളിവിൽ തുടരുകയാണ്.






Post a Comment

0 Comments