
നെടുമങ്ങാട്: വീണ്ടും സംസ്ഥാന പോലീസ് സേനയ്‌ക്ക് നാണക്കേടുണ്ടാക്കി പീഡനപരാതി. എറണാകുളം കൺട്രോൾ റൂം സിഐ സൈജുവിനെതിരെയാണ് നെടുമങ്ങാട് പോലീസ് കേസെടുത്തത്. കുടുംബ സുഹൃത്തായ സ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. കുടുംബവുമായി വർഷങ്ങളായുളള സൗഹൃദം മുതലെടുത്ത് സൈജു ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു.
സി.ഐ സൈജുവിനെതിരെ മുൻപും പീഡനകേസുണ്ടായിട്ടുണ്ട്. മലയിൻകീഴ് ഇൻസ്‌പെക്‌ടർ ആയിരിക്കെ പരാതിനൽകാനെത്തിയ ഡോക്‌ടറെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഇയാൾ ജാമ്യത്തിൽ നിൽക്കെയാണ് മറ്റൊരു കേസിൽപെട്ടത്. യുവതിയ്‌ക്കെതിരെ സൈജുവിന്റെ ഭാര്യ മകളെ മർദ്ദിച്ചു എന്നുകാട്ടി പരാതി നൽകിയിട്ടുണ്ട്. ഇതിനെത്തുടർന്ന് പരാതിക്കാരിക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. മുൻപ് മലയിൻകീഴിലെ കേസിലും സൈജുവിന്റെ ഭാര്യ പരാതിക്കാരിയ്‌ക്കും ഭർത്താവിനും എതിരെ കേസ് നൽകിയിരുന്നു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.