നെടുമങ്ങാട് ചുള്ളിമാനൂർ ഫോറസ്റ്റ് റെയ്ഞ്ച് ഫ്‌ളൈയിംഗ് സ്ക്വാഡ് ഓഫീസ് പരിസരത്താണ് അപകടം സംഭവിച്ചത്. ഫോറസ്റ്റ് ഓഫീസിന് കെട്ടിടം നിർമ്മിക്കുന്നതിന് വേണ്ടി അവിടെ ഉണ്ടായിരുന്ന മരങ്ങൾ മുറിച്ച് മാറ്റുന്നതിനുളള കരാർ നൽകിയിരുന്നു. കരാർ പ്രകാരം പോത്തൻകോട് സ്വദേശിയായ ഷാജിയാണ് കരാർ ഏറ്റെടുത്തത്.മരം മുറിച്ച് മാറ്റുന്നതിന് രാവിലെ തന്നെ ഷാജിയും 5 പേർ അടങ്ങുന്ന തൊഴിലാളികളും എത്തി. തുടർന്ന് കരാർ പ്രകാരം ഉള്ള മരം മുറിച്ചപ്പോൾ അതിന്റെ ചില്ലകൾ കേടായ മരത്തിൽ വീഴുകയും മരം കടപുഴകി ചന്ദ്രൻ നായരുടെ ദേഹത്ത് വീഴുകയുമായിരുന്നു. മരം വീഴുന്നത് കണ്ട് മറ്റ് തൊഴിലാളികൾ ഓടി മാറിയത് കൂടുതൽ അപകടം ഒഴിവായി. ചന്ദ്രന് ഓടി മാറാൻ കഴിഞ്ഞില്ല. മരക്കൊമ്പ് ചന്ദ്രന്റെ ദേഹത്ത് കൂടി വീഴുകയായിരുന്നു.
നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം നന്നാട്ടുകാവിലുള്ള വീട്ടിൽ സംസ്കരിച്ചു. ഭാര്യ: ശ്രീകുമാരി. മക്കൾ:വിഷ്ണു ചന്ദ്രൻ, വൈഷ്ണവി. മരുമകൻ: ഹരി
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.