Recent-Post

കരമനയറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു



അരുവിക്കര: കരമനയാറ്റിൽ കുളിക്കാനിങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. കളത്തറ അജിത നിവാസിൽ അക്ഷയ് (19) വയസ്സാണ് മരിച്ചത്. അരുവിക്കര പഴയ പോലീസ് സ്റ്റേഷന് സമീപത്തെ കടവിൽ കുളിക്കുന്നതിനിടെയാണ് മുങ്ങി മരിച്ചത്.



സുഹൃത്തുക്കളായ അഞ്ചു പേരടങ്ങിയ സംഘമാണ് കുളിയ്ക്കാനെത്തിയത്. ഇന്ന് ഉച്ചയോടെ ആണ് സംഭവം. ഫയർ ഫോഴ്‌സും പോലീസും ചേർന്ന് നാലു മണിക്കൂറിലധികം നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നെടുമങ്ങാട് കോടതി ജീവനക്കാരിയാണ് മരണപ്പെട്ട അക്ഷയുടെ അമ്മ.


Post a Comment

0 Comments