Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

നെടുമങ്ങാട് സ്വദേശി സൗദിയിൽ മുറിയില്‍ മരിച്ച നിലയില്‍

 



മന്നൂര്‍ക്കോണം: നെടുമങ്ങാട് സ്വദേശി സൗദിയിൽ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മന്നൂര്‍ക്കോണം സി.വി ഹൗസില്‍ സലീം (63) ആണ് സൗദി ബുറൈദക്ക് സമീപം ഖുബൈബില്‍ മരിച്ചനിലയിൽ കണ്ടെത്തിയത്.




പുറത്ത് കാണാത്തതിനെ തുടര്‍ന്ന് സമീപത്ത് താമസിക്കുന്നവര്‍ പൊലീസിനെ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി പൂട്ട് പൊളിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. ഹൃദയാഘാതമാണ് മരണ കാരണമെന്ന് സംശയിക്കുന്നു. മൃതദേഹം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലാണ്. 25 വര്‍ഷമായി പ്രവാസിയാണ്. നൂഹ്കണ്ണ്- ആയിശാ ബീവി ദമ്പതികളുടെ മകനാണ് മരിച്ച സലിം.

 

Post a Comment

0 Comments