Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു


പെരിങ്ങമ്മല:
വൃത്തിഹീനമായ സാഹചര്യം, റേഷന്‍സാധനങ്ങളിലെ ക്രമക്കേട് എന്നിവ കണ്ടെത്തിയതിനെ തുടര്‍ന്ന് റേഷന്‍കടയുടെ ലൈസന്‍സ് റദ്ദാക്കി. പെരിങ്ങമ്മല എ.ആര്‍.ഡി133-ാം നമ്പര്‍ റേഷന്‍കടയുടെ ലൈസന്‍സാണ് റദ്ദാക്കിയത്.


ജില്ലാ സപ്ലൈ ഓഫീസര്‍ ഉണ്ണികൃഷ്ണകുമാറും സംഘവും ശനിയാഴ്ച നടത്തിയ പരിശോധനയിലാണ് വിവിധ ക്രമക്കേടുകള്‍ കണ്ടെത്തിയത്. ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തിയപ്പോള്‍ ലൈസന്‍സിയോ, സഹായിയോ കടയിലുണ്ടായിരുന്നില്ല.


മണ്ണെണ്ണയും അനുബന്ധ ഉപകരണങ്ങളും ഭക്ഷ്യധാന്യങ്ങള്‍ക്കൊപ്പമാണ് സൂക്ഷിച്ചിരുന്നത്. സ്റ്റോക്ക് പരിശോധിച്ചതില്‍ 50-കിലോഗ്രാം പച്ചരി, 27.5-ലിറ്റര്‍ മണ്ണെണ്ണ എന്നിവയുടെ കുറവും, 450-കിലോഗ്രാം കുത്തരി കൂടുതലുമായിരുന്നു. കൂടാതെ ഉപയോഗശൂന്യമായ 450-കിലോഗ്രാം പുഴുക്കലരിയും കണ്ടെത്തി. കേടായ റേഷന്‍സാധനങ്ങള്‍ മാറ്റി വാങ്ങാന്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും അതുണ്ടായില്ല.


 
  


    
    

    




Post a Comment

0 Comments