
തിരുവനന്തപുരം: പോലീസിലെ ക്രിമിനലുകളെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തീരുമാനം. ഗുരുതര കുറ്റകൃത്യങ്ങളില്‍ പ്രതികളായ പോലീസ് ഉദ്യോഗസ്ഥരെയാണ് പിരിച്ചുവിടുന്നത്. ഇതിനായി ക്രിമിനല്‍ പശ്ചാത്തലമുള്ള പോലീസുകാരുടെ പട്ടിക പോലീസ് ആസ്ഥാനത്തും ജില്ലാ തലങ്ങളിലും തയ്യാറാക്കാന്‍ ഡിജിപി നിര്‍ദേശം നല്കി.

പ്രാഥമിക ഘട്ടത്തില്‍ തയ്യാറാക്കിയ പട്ടികയില്‍ 85 പേരാണ് ഉള്‍പ്പെട്ടിരുന്നത്. ഇതില്‍ സൂക്ഷ്മ പരിശോധന നടത്താന്‍ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇടുക്കിയില്‍ മാങ്ങ മോഷ്ടിച്ച പോലീസുകാരനെയും എറണാകുളം റൂറലില്‍ സ്വര്‍ണം മോഷ്ടിച്ച പോലീസുകാരനെയും പിരിച്ചുവിടാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

ബലാത്സംഗം, മോഷണം, ലഹരികേസ്, ക്വട്ടേഷന്‍ സംഘവുമായുള്ള ബന്ധം, സ്വര്‍ണ കടത്ത്, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തുടങ്ങിയ ഗുരുതര കുറ്റകൃത്യത്തിന് ജയില്‍ ശിക്ഷ അനുഭവിച്ചവരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യാന്‍ ഡിജിപി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും.

ക്രിമിനല്‍ കേസില്‍ പ്രതിയായാലും കോടതി ഉത്തരവുകളുടെ ബലത്തില്‍ ജോലിയില്‍ തിരിച്ച് കയറുന്നത് പതിവാണ്. കൂടാതെ വകുപ്പുതല നടപടികള്‍ മാത്രം നേരിട്ട് ഉദ്യോഗ കയറ്റം നേടാറുമുണ്ട്. ഇത് ഒഴിവാക്കാനായിട്ടാണ് സിഐ മുതല്‍ എസ്പിമാര് വരെയുള്ളവരുടെ സര്‍വീസ് ചിരിത്രം പരിശോധിക്കുന്നത്.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.