തിരുവനന്തപുരം: മദ്യത്തിന് വില കൂട്ടുന്നത് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം പരിഗണിക്കും. എല്ലാ ബ്രാൻഡുകൾക്കും വില കൂട്ടുമോ അതോ പ്രീമിയം ബ്രാൻഡുകൾക്ക് മാത്രമേ വില കൂട്ടുകയുള്ളോ തുടങ്ങിയ കാര്യങ്ങളിൽ മന്ത്രിസഭ തീരുമാനമെടുക്കും. അഞ്ച് മുതൽ പത്ത് രൂപ വരെ കൂട്ടുന്നതിനാണ് സാധ്യത.
മദ്യ കമ്പനികൾ ബിവറേജസ് കോർപ്പറേഷന് മദ്യം നൽകുമ്പോഴുള്ള വിറ്റ് വരവ് നികുതി ഒഴിവാക്കാൻ സർക്കാർ തത്വത്തിൽ തീരുമാനിച്ചിരുന്നു. ഇത് ഒഴിവാക്കുമ്പോൾ 175 കോടി വരെ വരുമാന നഷ്ടമുണ്ടാകും.
ഈ നഷ്ടം നികത്തുന്നതിന്റെ ഭാഗമായിട്ടാണ് വിലവർധന ആലോചിക്കുന്നത്. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ഈ വിഷയം പരിശോധിച്ച് നൽകിയ റിപ്പോർട്ടാണ് മന്ത്രിസഭയ്‌ക്ക് മുന്നിലെത്തുന്നത്.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.