അരുവിക്കര: നവമാധ്യമം വഴി പരിചയപ്പെട്ട സ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയിൽ വിജിലൻസ് സിവിൽ പൊലീസ് ഓഫീസർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. വിജിസൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ-2 ലെ പൊലീസുകാരനായ സാബു പണിക്കർക്കെതിരെ അരുവിക്കര പൊലീസാണ് കേസെടുത്തത്.
നവമാധ്യമം വഴി പരിചയപ്പെട്ട സ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. മൂന്ന് വര്‍ഷം മുമ്പാണ് യുവതിയും സാബുവും പരിചയത്തിലാകുന്നത്. പിന്നീട് വിവാഹവാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സാബു പണിക്കരെ ജോലിയിൽ നിന്നും മാറ്റി നിര്‍ത്തിയിട്ടുണ്ട്.
നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.