Recent-Post

നെഹ്‌റു അനുസ്മരണം നടത്തി

വിതുര: ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനത്തിൽ കോൺഗ്രസ്‌ ആനപ്പാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെഹ്‌റു അനുസ്മരണവും ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി.




ആനപ്പാറ ജംഗ്ഷനിൽ നടന്ന നെഹ്‌റു അനുസ്മരണം ഡിസിസി അംഗം എസ്. കുമാരപിള്ള ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ വിഷ്ണു ആനപ്പാറ അധ്യക്ഷത വഹിച്ചു. കോൺഗ്രസ്‌ ബ്ലോക്ക്‌ ജനറൽ സെക്രട്ടറി ഉദയകുമാർ, മണ്ഡലം വൈസ് പ്രസിഡന്റ്‌ അംബിക, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ്‌ ജയിൻപ്രകാശ്, കോൺഗ്രസ്‌ മുൻ മണ്ഡലം വൈസ് പ്രസിഡന്റ്‌ ആനപ്പാറ റഷീദ്, വാർഡ് പ്രസിഡന്റ്‌ ധർമ്മരാജ്, ബൂത്ത്‌ പ്രസിഡന്റ്‌ ഷിബുകുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

 
  


    
  0  

    




Post a Comment

0 Comments