നെടുമങ്ങാട്: തെരുവുനായ ആക്രമണം 6 പേർക്ക് കടിയേറ്റു. കഴിഞ്ഞദിവസം വൈകുന്നേരം അഞ്ചരയോടെ മേലാംകോട് ആയിരുന്നു സംഭവം. വീട്ടിൽ നിന്നും റോഡിലേയ്ക്ക് ഇറങ്ങിയ 10-ാം ക്ലാസ്സ് വിദ്യാർത്ഥി അതുൽ കൃഷ്ണനാണ് ആദ്യം കടിയേറ്റത്. തുടർന്ന് അടുത്ത വീട്ടിലെ ശ്യാമള, തങ്കപ്പൻ എന്നിവർക്ക് നായയുടെ കടിയേറ്റു.
കടിയേറ്റവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും അവിടെ നിന്നും ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇതിനു പുറമെ മേലാംങ്കോട് ആയൂർവേദ ആശുപത്രിയിൽ എത്തിയ യുവാവിന് നായയുടെ കടിയേറ്റു. ബെക്കിൽ പോയ 2 പേർക്കും കടിയേറ്റു. ഇവർ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. നഗരസഭയിൽ പരാതി പറഞ്ഞിട്ടും നടപടി ഒന്നും സ്വീകരിച്ചില്ല എന്ന് ആക്ഷേപം ഉണ്ട്.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.