Recent-Post

കഞ്ചാവ് കച്ചവടം നടത്തിയയാളെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു

കരകുളം: എട്ടാം കല്ല്, പാലത്തിനു സമീപം കഞ്ചാവ് കച്ചവടം നടത്തി വന്ന കരകുളം ഊളൻകുന്ന് പുത്തൻ വീട്ടിൽ ഷണ്മുഖനെ (68-കുഞ്ഞൻ ) പൊലീസ് പിടികൂടി. 200 രൂപയുടെ ചെറിയ പൊതികളാക്കിയാണ് കഞ്ചാവ് വിൽപന നടത്തിവന്നത്.



 
നെടുമങ്ങാട് ഡിവൈ.എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ എസ്. എച്ച്.ഒ സതീഷ് കുമാർ, എസ്.ഐമാരായ ശ്രീനാഥ്, റോജോമോൻ, ഷിബു, എ.എസ്.ഐ സജു, എസ്.സി.പി. ഒ സതികുമാർ, എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
 
  


    
  0  

    






Post a Comment

0 Comments