Recent-Post

പത്തൊൻപതുകാരനെ പോക്‌സോ കേസിൽ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു

നെടുമങ്ങാട്: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. കുളത്തുമ്മൽ അമ്പലത്തിൻകാല പാപ്പനം പുതുവൽ പുത്തൻവീട്ടിൽ നിന്ന് കടകംപളളി വെട്ടുകാട് ടൈറ്റാനിയം തൈവിളാകം ടി.സി. 80/922നമ്പർ വീട്ടിൽ താമസിക്കുന്ന ശ്യാം (19) ആണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.





നെടുമങ്ങാട് സി.ഐ എസ്.സതീഷ്കുമാർ, എസ്.ഐമാരായ റോജാമോൻ, ശ്രീനാഥ്, എ.എസ്.ഐ. വിജയൻ, എസ്.സി.പി.ഒ രാജേഷ്, സി.പി.ഒമാരായ ഉണ്ണികൃഷ്ണൻ, ശരത്ത് ചന്ദ്രൻ, സാജുമോൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. പ്രതിയെ നെടുമങ്ങാട് കോടതി റിമാൻഡ് ചെയ്തു.


നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ
 
  


    
    

    




Post a Comment

0 Comments