നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭ തദ്ദേശ സ്വയംഭരണ വകുപ്പ് "
No to Drugs" രണ്ടാംഘട്ട പരിപാടിയിൽ ലോകകപ്പ് ഫുട്ബോൾ നടന്നതുമായി ബന്ധപ്പെടുത്തി നാളെ വൈകുന്നേരം നാലുമണിക്ക് നഗരസഭ അങ്കണത്തിൽ നിന്നും ആരംഭിക്കുന്ന "മയക്കുമരുന്നിനെതിരെ ഗോൾ ചലഞ്ച്" റാലി നഗരസഭ ചെയർപേഴ്സൺ ശ്രീജ ഉദ്ഘാടനം ചെയ്യുന്നു.
മലയാള ചലച്ചിത്ര സംവിധായകൻ വി സി അഭിലാഷ് മുഖ്യാതിഥിയായും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, സെക്രട്ടറി, നഗരസഭയിലെ വിവിധ ക്ലബ്ബുകളിലെയും സ്ഥാപനങ്ങളിലെയും അംഗങ്ങൾ, നഗരസഭ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കുന്നു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.